ജി​ല്ല​യി​ൽ 90 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും : ക​ള​ക്ട​ർ
Sunday, March 7, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ 61 സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും 29 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.​തി​രു​വ​ന​ന്ത​പു​രം ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തും.
ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും 200 പേ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ട​ത്താ​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ 150, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ 100 പേ​ർ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കും.
60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളു​ള്ള 45നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.
45 മു​ത​ൽ 59 വ​യ​സ്‌ വ​രെ​യു​ള്ള പൗ​ര​ന്മാ​രു​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള രോ​ഗാ​വ​സ്ഥ​ക​ൾ : ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​നം അ​ഥ​വാ ഹൃ​ദ്രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ, പോ​സ്റ്റ് കാ​ർ​ഡി​യാ​ക് ട്രാ​ൻ​സ്പ്ലാ​ന്‍റ്/ ലെ​ഫ്റ്റ് വെ​ൻ​ട്രി കു​ലാ​ർ അ​സ്‌​സി​സ്റ്റ് ഡി​വൈ​സ്, കാ​ര്യ​മാ​യ ഇ​ട​തു വെ​ൻ​ട്രി​കു​ലാ​ർ സി​സ്റ്റോ​ളി​ക് ഡി​സ്ഫ​ങ്ക്ഷ​ൻ, ഹൃ​ദ​യ​വാ​ൽ​വി​നു ത​ക​രാ​റു​ള്ള​വ​ർ, ക​ഠി​ന​മാ​യ പി​എ​എ​ച്ചോ​ടു​കൂ​ടി​യ ക​ഞ്ജ​നീ​റ്റ​ൽ ഹാ​ർ​ട്ട് ഡി​സീ​സ്, സി​എ​ബി​ജി ക​ഴി​ഞ്ഞ​വ​ർ, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹം എ​ന്നി​വ​യോ​ടു കൂ​ടി​യ കൊ​റോ​ണ​റി ആ​ർ​ട്ട​റി ഡി​സീ​സി​നു ചി​കി​ത്സ​യി​ലു​ള്ള​വ​ർ, ആ​ൻ​ജെ​യി​ന, ര​ക്താ​തി​മ​ർ​ദം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യ്ക്കു ചി​കി​ത്സ​യി​ലു​ള്ള​വ​ർ, ര​ക്ത​സ​മ്മ​ർ​ദം, പ്ര​മേ​ഹ​ത്തോ​ടു കൂ​ടി പ​ക്ഷാ​ഘാ​ത​ത്തി​നു ചി​കി​ത്സ​യി​ലു​ള്ള​വ​ർ, ര​ക്താ​തി​സ​മ്മ​ർ​ദം, പ്ര​മേ​ഹം എ​ന്നി​വ​യോ​ടെ പ​ൾ​മ​ണ​റി ആ​ർ​ട്ട​റി ഹൈ​പ്പ​ർ​ടെ​ൻ​ഷ​നു ചി​കി​ത്സ​യി​ലു​ള്ള​വ​ർ, പ​ത്തു വ​ർ​ഷ​ത്തി​നു മേ​ൽ പ്ര​മേ​ഹ രോ​ഗ​മു​ള്ള​വ​ർ, പ്ര​മേ​ഹ​രോ​ഗ സ​ങ്കീ​ർ​ണ​ത​ക​ളു​ള്ള​വ​ർ, ര​ക്താ​തി​സ​മ്മ​ർ​ദ​ത്തി​നു ചി​കി​ത്സ​തേ​ടു​ന്ന​വ​ർ, വൃ​ക്ക, ക​ര​ൾ, ഹെ​മ​റ്റോ​പോ​യ​റ്റി​ക് സ്റ്റം ​സെ​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റ് ക​ഴി​ഞ്ഞ​വ​ർ, വെ​യി​റ്റ് ലി​സ്റ്റി​ലു​ള്ള​വ​ർ, ഡ​യാ​ലി​സി​സി​നു വി​ധേ​യ​രാ​കു​ന്ന​വ​ർ, കോ​ർ​ട്ടി​ക്കോ സ്റ്റി​റോ​യ്ഡ് മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ, സി​റോ​സി​സ് ഉ​ള്ള​വ​ർ, ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ക​ഠി​ന​മാ​യ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ നേ​രി​ടു​ന്ന​വ​ർ, ലിം​ഫോ​മ, ലു​ക്കി​മി​യ, മൈ​ലോ​മ എ​ന്നി​വ​യു​ള്ള​വ​ർ, 2020 ജൂ​ലൈ ഒ​ന്നി​നു ശേ​ഷം ഏ​തെ​ങ്കി​ലും ത​രം കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം ക​ഴി​ഞ്ഞ​വ​ർ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​വ​ർ, സി​ക്കി​ൾ സെ​ൽ ഡി​സീ​സ്, ബോ​ൺ​മാ​രോ ഫെ​യി​ലു​വ​ർ, എ​പ്ലാ​സ്റ്റി​ക് അ​നീ​മി​യ,ത​ലാ​സീ​മി​യ മേ​ജ​ർ എ​ന്നി​വ​യു​ള്ള​വ​ർ, പ്രൈ​മ​റി ഇ​മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി രോ​ഗ​ങ്ങ​ൾ,എ​ച്ച്ഐ​വി ഇ​ൻ​ഫെ​ക്ഷ​ൻ ബാ​ധി​ച്ച​വ​ർ, ബു​ദ്ധി വൈ​ക​ല്യ​മു​ള്ള​വ​ർ, മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി, ആ​സി​ഡ് ആ​ക്ര​മ​ണം മൂ​ലം ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ൽ ത​ക​രാ​ർ ഉ​ണ്ടാ​യി​ട്ടു​ള്ള​വ​ർ, ഉ​യ​ർ​ന്ന പി​ന്തു​ണ സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വൈ​ക​ല്യ​മു​ള്ള​വ​ർ, ബ​ധി​ര​ത, അ​ന്ധ​ത ഉ​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഇ​വ​ർ ര​ജി​സ്റ്റേ​ർ​ഡ് മെ​ഡി​ക്ക​ൽ പ്രാ​ക്റ്റീ​ഷ​ണ​ർ ന​ൽ​കി​യ അ​നു​ബ​ന്ധം 1(ബി) ​എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. കോ​വി​ൻ അ​പ്ലി​ക്കേ​ഷ​നി​ൽ നി​ന്നു​ഡൗ​ൺ​ലോ​ഡ് ചെ​യ്തും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ൺ​ലൈ​നാ​യി മേ​ജ​ർ ആ​ശു​പ​ത്രി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് സ​മീ​പ​ത്തു​ള്ള മ​റ്റു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ക്കാം. പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ൽ 250 രൂ​പ ഫീ​സ് ന​ൽ​ക​ണം.തി​രു​വ​ന​ന്ത​പു​രം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ജ​ന​റ​ൽ ആ​ശു​പ​ത്രി, പാ​ങ്ങ​പ്പാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ത്താം തീ​യ​തി വ​രെ പു​തി​യ​താ​യി വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ ടോ​ക്ക​ൺ ല​ഭി​ച്ച​വ​ർ​ക്കും നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കും.