വെ​ബി​നാ​ർ ഇ​ന്ന്
Sunday, March 7, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ങ്ങും​മൂ​ട് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം മാ​തൃ-​പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 4.15നു ​വ​നി​താ ശാ​ക്തീ​ക​ര​ണ വെ​ബി​നാ​ർ ന​ട​ത്തു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ജി​ല്ലാ ക​ള​ക്ട​റും കാ​ർ​ഷി​ക വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​കെ. വാ​സു​കി വ​നി​താ ദി​ന സ​ന്ദേ​ശം ന​ൽ​കും. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി ക​രു​ത​ലും കാ​വ​ലു​മാ​കേ​ണ്ട സ്ത്രീ​ത്വം എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക റ​വ. സി​സ്റ്റ​ർ സു​മാ ജോ​സ് എ​സ്ഡി പ്ര​തി​പാ​ദി​ക്കും. മ​ദ​ർ തെ​രേ​സ വൃ​ദ്ധ​സ​ദ​നം, ലൂ​ർ​ദ് മാ​താ കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​ർ എ​ന്നീ സ്ഥാ​പ​ന​ത​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മീ​റ്റിം​ഗ് ഐ​ഡി 1848912265, പാ​സ്വേ​ഡ് 2021.