തെ​ക്ക​ന്‍​കു​രി​ശു​മ​ല​യി​ല്‍ തീ​പി​ടി​ത്തം
Saturday, April 10, 2021 12:05 AM IST
വെ​ള്ള​റ​ട: തെ​ക്ക​ന്‍​കു​രി​ശു​മ​ല​യി​ലെ അ​ഞ്ചാം കു​രി​ശി​നു സ​മീ​പം വ​ൻ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ്നി​ശ​മ​നാ വാ​ഹ​ന​ത്തി​ന് എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നാ​ൽ അ​ഗ്നി​ശ​മ​നാ​ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീ ​അ​ടി​ച്ച് കെ​ടു​ത്തു​ക​യാ​യി​രു​ന്നു.​അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​വ​സ​രോ​ജി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​വി. സു​നി​ല്‍​കു​മാ​ര്‍, വി.​എ​സ്. അ​നി​ല്‍​കു​മാ​ര്‍, അ​ഭി​ലാ​ഷ്, ഷൈ​ന്‍​കു​മാ​ര്‍, രാം​ലാ​ല്‍, സു​നി​ല്‍, ബി​ജു, ഹ​രി​ന്ദ്ര​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.