നാ​കി​ന്‍റെ എ ​ഗ്രേ​ഡ് മി​ക​വി​ല്‍ നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജ്
Saturday, April 10, 2021 11:43 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ന് നാ​ക് അ​ക്രി​ഡി​റ്റേ​ഷ​നി​ല്‍ എ-​ഗ്രേ​ഡ് ല​ഭി​ച്ചു. നാ​ക് അ​ധി​കൃ​ത​ര്‍ കോ​ള​ജി​ലെ​ത്തി മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലെ വി​ധി​നി​ര്‍​ണ​യ​ത്തി​ലാ​ണ് എ​ഗ്രേ​ഡ് ല​ഭി​ച്ച​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ഒ​രു വ​ലി​യ പ്ര​ദേ​ശ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജ്. വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല നാ​ട്ടി​ലെ ഓ​രോ സാ​മൂ​ഹ്യ​വി​ഷ​യ​ങ്ങ​ളി​ലും കോ​ള​ജി​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നും മാ​തൃ​ക​യാ​യി​ട്ടു​ണ്ട്. ഈ ​ക​ലാ​ല​യ​ത്തി​ല്‍ നി​ന്നും പ​പ​ഠി​ച്ചി​റ​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ നി​ര​വ​ധി​പേ​ര്‍ സാ​മൂ​ഹ്യ, സാം​സ്‌​ക്കാ​രി​ക, വൈ​ജ്ഞാ​നി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് പ​തി​റ്റാ​ണ്ട് പാ​ര​മ്പ​ര്യ​മു​ള്ള കോ​ള​ജി​ന് നാ​ക് അ​ക്രി​ഡി​റ്റേ​ഷ​ന്‍​കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ ഈ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​നം പു​തി​യ​കാ​ല്‍​വ​യ്പ്പി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ അ​ലി ചെ​യ​ര്‍​മാ​നും,ഡോ.​പ്ര​മീ​ള കോ​പ്പാ​ര്‍​ക്ക​ര്‍, ഡോ. ​ജോ​സ​ഫ് ദു​രൈ എ​ന്നി​വ​ര​ട​ങ്ങു​ന്ന നാ​ക് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കോ​ള​ജി​ലെ അ​ധ്യാ​പ​ക​ര്‍, അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, പി​ടി​എ, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​നേ​ട്ടം .