മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി പു​ത്ത​ൻ​ക​ട മാ​ർ​ക്ക​റ്റ്
Monday, April 12, 2021 12:09 AM IST
പാ​റ​ശാ​ല : പു​ത്ത​ൻ​ക​ട മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. കു​ടും​ബ​ ശ്രീ പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ നി​ക്ഷേ​പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​ന്നു പോ​കു​ന്ന ച​ന്ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
രോഗങ്ങൾ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ത്ര​യും വേഗം ച​ന്ത​യ്ക്കു​ള്ളി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റി ശു​ചീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

വി​ല​ക്ക് ലം​ഘ​നം : 69,500 രൂ​പ പി​ഴ ഈ​ടാ​ക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സു​ര​ക്ഷാ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 231 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 89 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 139 പേ​രി​ൽ നി​ന്നും 69,500 രൂ​പ പി​ഴ ഈ​ടാ​ക്കി. നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ മൂ​ന്നു വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.