പെ​രു​മ്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വീ​ടി​ന് മു​ന്നി​ലെ ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ മു​റി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, April 12, 2021 11:47 PM IST
തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത​ജ്ഞ​ൻ പെ​രു​മ്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ വീ​ടി​ന് മു​മ്പി​ൽ റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന മൂ​ന്ന് മ​ര​ങ്ങ​ൾ സി​ആ​ർ​പി​സി 133 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് എ​ത്ര​യും വേ​ഗം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ​പ​റ​യു​ന്നു.
മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഉ​ണ്ടാ​കാ​നി​ട​യു​ള്ള നാ​ശ ന​ഷ്ടം ഒ​ഴി​വാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ പ​രാ​തി​ക്കാ​ര​ൻ ഇ​നി​യും കാ​ത്തി​രി​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 15 ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം. കേ​സ് മേ​യ് 20 ന് ​വീ​ണ്ടും കേ​ൾ​ക്കും. പെ​രു​മ്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ് ന​ൽ​കി​യ കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. ശാ​സ്ത​മം​ഗ​ലം മൂ​ല​യി​ൽ ലൈ​നി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്.