ഇ​ര​ട്ട​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി വീ​ണ്ടും ത​ക​ർ​ന്നു
Tuesday, April 13, 2021 11:31 PM IST
കാ​ട്ടാ​ക്ക​ട : ചൊ​വ്വ​ള്ളൂ​ർ കൊ​ങ്ങ​പ്പ​ള്ളി ഇ​ര​ട്ട​ക്കു​ള​ത്തി​ൽ ഒ​ന്നി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി വീ​ണ്ടും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കു​ള​ത്തി​ന്‍റെ വ​ശ​ത്തെ ക​രി​ങ്ക​ൽ ഭി​ത്തി ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നി​രു​ന്നു. ഇ​വി​ടെ പു​തി​യ ഭി​ത്തി പ​ണി​യു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​നം വെ​ട്ടി​യെ​ങ്കി​ലും ക​രി​ങ്ക​ൽ​കെ​ട്ട് മാ​ത്രം ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ നേ​ര​ത്തേ ത​ക​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യു​ള്ള ശേ​ഷി​ച്ച അ​ഞ്ച് മീ​റ്റ​റോ​ളം ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ര​ട്ട​ക്കു​ള​ങ്ങ​ൾ​ക്ക് ന​ടു​വി​ലൂ​ടെ​യാ​ണ് വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ റോ​ഡ്. കു​ള​ങ്ങ​ളി​ൽ ഒ​ന്നി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​വും ഇ​ടി​ഞ്ഞു വീ​ണ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​പ​ക​ട​ക​ര​മാ​ണ്.