ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് 100 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത സം​ഭ​വം: അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ
Thursday, April 15, 2021 11:33 PM IST
പോ​ത്ത​ൻ​കോ​ട് : ദേ​ശീ​യ​പാ​ത പ​ള്ളി​പ്പു​റ​ത്ത് ടെ​ക്നോ​സി​റ്റി ക​വാ​ട​ത്തി​ന് മു​ന്നി​ൽ രാ​ത്രി​യി​ൽ കാ​ർ ത​ട​ഞ്ഞ് ജ്വ​ല്ല​റി ഉ​ട​മ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച് 100 പ​വ​ൻ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഉ​ട​മ​യു​ടെ കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 75 ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ സീ​റ്റി​ന​ടി​യി​ൽ പ്ലാ​റ്റ്ഫോ​മി​ൽ ര​ണ്ടു പ്ര​ത്യേ​ക ര​ഹ​സ്യ അ​റ​ക​ൾ ഉ​ണ്ടാ​ക്കി അ​തി​ലാ​ണ് 500ന്‍റെ​യും 2000ന്‍റെ​യും നോ​ട്ടു​കെ​ട്ടു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പി​ടി​ച്ചു​പ​റി ന​ട​ന്ന​യു​ട​നെ സ്വ​ർ​ണ വ്യാ​പാ​രി കൊ​ല്ല​ത്തു​ള്ള ബ​ന്ധു​വി​നെ വി​ളി​ച്ച് വ​രു​ത്തി 75 ല​ക്ഷ​വും കൈ​മാ​റി​യ ശേ​ഷ​മാ​ണ് ത​ങ്ങ​ളെ പി​ടി​ച്ചു​പ​റി​ച്ച കാ​ര്യം മം​ഗ​ല​പു​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.
ഒ​ൻ​പ​താം തീ​യ​തി രാ​ത്രി ന​ട​ന്ന പി​ടി​ച്ചു​പ​റി​യി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് നി​ര​വ​ധി ത​വ​ണ സ​മ്പ​ത്തി​നെ ചോ​ദ്യം ചെ​യ്തു​വ​രികയാ​യി​രു​ന്നു. എ​ന്നാ​ൽ 75 ല​ക്ഷം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തും അ​വ ബ​ന്ധു​വി​ന് കൈ​മാ​റി​യ വി​വ​രം സ​മ്പ​ത്ത് പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​പ്പു​റ​ത്ത് വ​ച്ച് പി​ടി​ച്ചു​പ​റി ന​ട​ന്ന ഉ​ട​ൻ ത​ന്നെ അ​ക്ര​മി​ക​ളു​ടെ വെ​ട്ടേ​റ്റി​ട്ടി​ട്ടു പോ​ലും സ​മ്പ​ത്ത് ക​രു​നാ​ഗ​പ​ള്ളി​യി​ലു​ള്ള ഒ​രു ജ്വ​ല്ല​റി​ക്കാ​ര​നെയ​ട​ക്കം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും കൊ​ല്ല​ത്തു​ള്ള ബ​ന്ധു​വി​നെ വി​ളി​ച്ചു വ​രു​ത്തി തു​ക മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യുമാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ സം​ഭ​വം ന​ട​ന്ന​യു​ട​നെ വി​ളി​പ്പാ​ട​ക​ലെ പോ​ലീ​സ് ഉ​ണ്ടാ​യി​ട്ടും വെ​ട്ടേ​റ്റ സ​മ്പ​ത്ത് എ​ന്തു​കൊ​ണ്ട് നി​ര​വ​ധി​പേ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു എ​ന്ന​ത് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രിക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കാ​റി​ൽ നി​ന്ന് രൂ​പ മാ​റ്റി​യ കാ​ര്യം പു​റ​ത്താ​യ​ത്. തു​ട​ർ​ന്ന് 75 ല​ക്ഷം രൂ​പ സ​മ്പ​ത്ത് മം​ഗ​ല​പു​രം പോ​ലീ​സി​ന് കൈ​മാ​റി. തു​ക പോ​ലീ​സ് കോ​ട​തി​ക്ക് കൈ​മാ​റും. കൂ​ടാ​തെ ആ​ദാ​യ നി​കു​തി വ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്പ​ത്തി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. സ്വ​ർ​ണ മോ​ഷ​ണ സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും ക​സ്റ്റ​ടി​യി​ലെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് അ‍​ഞ്ച് പേ​ര്‍ പി​ടി​യി​യ​ത്. നെ​ടു​മ​ങ്ങാ​ട്, പെ​രു​മാ​തു​റ, പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റ് വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ടി​ട്ടി​ല്ല. സ്വ​ര്‍​ണ വ്യാ​പാ​രി​യു​ടെ മൊ​ഴി​യും തു​ട​ര്‍​ന്ന് ത​യാ​റാ​ക്കി​യ രേ​ഖാ​ചി​ത്ര​വും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ര​ണ്ട് കാ​റു​ക​ള്‍ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞെ​ങ്കി​ലും ഒ​രു സ്വി​ഫ്റ്റ് കാ​ര്‍ ക​ണ്ടെ​ടു​ക്കാ​നാ​യി. സ്വ​ര്‍​ണ​വ്യാ​പാ​രി​യു​ടെ സ​ഹാ​യി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ഈ ​കാ​റി​ലാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ന്‍ ന​ന്പ​ര്‍ പ്ലേ​റ്റു​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചെ​ങ്കി​ലും ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി. പ്ര​ദേ​ശ വാ​സി​ക​ളു​ടെ സ​ഹാ​യം ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.