ഓ​ട​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ളും കു​പ്പി​ക​ളും നി​റ​ഞ്ഞു
Friday, April 16, 2021 11:28 PM IST
പേ​രൂ​ർ​ക്ക​ട: ശാ​സ്ത​മം​ഗ​ലം പൈ​പ്പി​ൻ​മൂ​ട് റോ​ഡി​ലെ ഓ​ട​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ശാ​സ്ത​മം​ഗ​ല​ത്ത് പൈ​പ്പി​ൻ​മൂ​ട് മു​ത​ൽ പ​ണി​ക്കേ​ഴ്സ് ലെ​യി​ൻ വ​രെ​യു​ള്ള ഓ​ട​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ളും​മ​ദ്യ​ക്കു​പ്പി​ക​ളും നി​റ​ഞ്ഞു. ഇ​ട​യ്ക്കി​ടെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ മ​ണി​ക്കൂ​റു​ക​ൾ പ​ണി​പ്പെ​ട്ട് മാ​ലി​ന്യ​ങ്ങ​ൾ മു​ഴു​വ​ൻ കോ​രി മാ​റ്റി വൃ​ത്തി​യാ​ക്കു​മെ​ങ്കി​ലും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ പ​ഴ​യ​പ​ടി ആ​വു​ക​യാ​ണ് പ​തി​വ്.
ഓ​ട​ക​ളു​ടെ മൂ​ടി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം കൂ​ടു​ത​ൽ. മാ​ലി​ന്യ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളോ​ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മാ​ലി​ന്യ​നി​ക്ഷേ​പം വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ ​ബോ​ർ​ഡ് അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ത​ല്ലാ​തെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് ഫ​ലം ക​ണ്ടി​ല്ല. ആ​വ​ശ്യ​മാ​യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.