ശ്രീ​ചി​ത്ര​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ്
Monday, April 19, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷം. തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നു ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക​ൾ നി​ല​ച്ചു.ശ​സ്ത്ര​ക്രി​യ​യ്ക്കു പ്ര​വേ​ശി​പ്പി​ച്ച ഏ​ഴു രോ​ഗി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട ു ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം പൂ​ട്ടി​യ​ത്. ഒ​പി പ​രി​ശോ​ധ​ന​യി​ലും കി​ട​ത്തി ചി​കി​ത്സ​യി​ലും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ്രീ​ചി​ത്ര​യി​ലെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ മാ​ത്രം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​രും ഡോ​ക്ട​ർ​മാ​രും അ​ട​ക്കം 15 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.