കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, April 21, 2021 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബി​ജെ​പി പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ, ക​ല്ല​യം വി​ജ​യ​കു​മാ​ർ, വെ​ള്ള​യം​ദേ​ശം അ​നി​ൽ ,എ​സ്.​എ​ൻ പു​രം രാ​ജ​ൻ, ക​ല്ലി​യോ​ട് രാ​മ​ച​ന്ദ്ര​ൻ ,ച​ർ​ക്കാ​പ്പു​ര പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള നി​വേ​ദ​നം പ്ര​തി​നി​ധി​ക​ൾ കേ​ന്ദ്ര മ​ന്ത്രി​ക്ക് കൈ​മാ​റി.

‌മാ​ലി​ന്യ​ങ്ങ​ള്‍ ‌
നി​ക്ഷേ​പി​ക്കു​ന്ന​താ​യി
പ​രാ​തി

വെ​ള്ള​റ​ട: അ​തി​ര്‍​ത്തി മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. വാ​ഴി​ച്ച​ല്‍ ,കി​ളി​യൂ​ര്‍ ,മ​ണ്ണാം​കോ​ണം ,മ​ള്ളി​ല​വു​വി​ള ,കാ​ര​ക്കോ​ണം ,കോ​ട്ടു​കോ​ണം, കോ​ട്ട​ക്ക​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ പ്ര​ദേ​ശ​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ശു​ചീ​ക​ര​ണ
പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
ആ​രം​ഭി​ച്ചു

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ത​ന​തു ഫ​ണ്ടും പ്ലാ​ൻ ഫ​ണ്ടും സം​യു​ക്ത​മാ​യി വി​നി​യോ​ഗി​ച്ച് കു​ന്നു​കു​ഴി വാ​ർ​ഡി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കൗ​ൺ​സി​ല​ർ മേ​രി പു​ഷ്പം ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന മു​ള​വ​ന, വ​ര​മ്പ​ശേ​രി, ലോ ​കോ​ള​ജ് ജം​ഗ്ഷ​ൻ, വ​ട​യ്ക്കാ​ട്, ആ​ട് തേ​ക്കും​മൂ​ട് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ ഓ​ട​കോ​ര​ലും ശു​ചീ​ക​ര​ണ​വും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് കൗ​ൺ​സി​ല​ർ പ​റ​ഞ്ഞു.