കാ​ര്യോ​ട് - കൊ​ക്കോ​ട്ടേ​ല റോ​ഡി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ നോ​ക്കു​കു​ത്തി
Wednesday, April 21, 2021 11:52 PM IST
കാ​ട്ടാ​ക്ക​ട : കാ​ര്യോ​ട് - കൊ​ക്കോ​ട്ടെ​ല റോ​ഡി​ലെ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യം ആ​ര്യ​നാ​ട് സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത ഈ ​റോ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി തെ​രു​വ് വി​ള​ക്ക് ക​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. കാ​ര്യോ​ടി​നു സ​മീ​പ​മു​ള്ള ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്യൂ​സി​ലെ ത​ക​രാ​ർ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​ടി​മി​ന്ന​ലേ​റ്റ് മ​രം ഒ​ടി​ഞ്ഞു​വീ​ണു

കാ​ട്ടാ​ക്ക​ട : മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ മ​രം പി​ള​ർ​ന്നു.​കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മാ​ൻ​കു​ന്നി​ൽ വി ​സ​ദ​ന​ത്തി​ൽ ഗി​രി​ജ സു​രേ​ന്ദ്ര​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ന്ന അ​ക്കേ​ഷ്യ​മ​ര​ത്തി​നാ​ണ് ഇ​ടി​യേ​റ്റ​ത്. ഇ​ടി​യേ​റ്റ​മ​രം വീ​ടി​നു സ​മീ​പ​ത്തേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.​അ​പ​ക​ട സ​മ​യ​ത്ത് സ്ത്രീ​ക​ളും കൊ​ച്ചു കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.