നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​വ​രു​ക​ളി​ൽ ചി​ത്ര​ങ്ങ​ളൊ​രു​ങ്ങി
Thursday, April 22, 2021 11:23 PM IST
നെ​ടു​മ​ങ്ങാ​ട്: പോ​ലീ​സും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ചു​വ​രു​ക​ളി​ൽ ചി​ത്ര​ങ്ങ​ളൊ​രു​ങ്ങി. വി​വി​ധ സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​ത്ര​ങ്ങ​ളും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളും കേ​ര​ള പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ചി​ത്ര​ങ്ങ​ളു​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ചു​മ​രു​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഡി​ഐ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​രു​ക്കൂ​ട്ടി​യ ഫ​ണ്ടു​പ​യോ​ഗി​ച്ച് ആ​ർ​ട്ടി​സ്റ്റ് ഇ​രി​ഞ്ച​യം സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്.​പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ വ​ര​ച്ചി​ട്ടു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി ക​ഴി​ഞ്ഞു.