കോ​വി​ഡ് വ്യാ​പ​നം: ന​ഗ​ര​സ​ഭ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി
Thursday, April 22, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
ജ​ന​ന-​മ​ര​ണ-​വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, നി​കു​തി അ​ട​ക്ക​ൽ എ​ന്നി​വ​യ്ക്ക് ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ ക​ഴി​യു​ന്ന​തും ഓ​ഫീ​സി​ലേ​യ്ക്ക് വ​രാ​തി​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​യു​ന്ന​ത്ര വി​വ​ര​ങ്ങ​ൾ ഫോ​ണ്‍​മു​ഖാ​ന്തി​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കു​ന്ന ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ന​ഗ​ര​വാ​സി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ ഉ​ണ്ടാ​ക​ണ​മെ​ന്നും, സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​നു​സ​രി​ച്ച് ജ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും, അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൊ​ഴി​കെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ നി​ന്നും ജ​ന​ങ്ങ​ൾ ഒ​ഴി​വാ​ക​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.