മ​രം​വീ​ണ് വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു
Tuesday, May 4, 2021 11:53 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ഇ​ന്ന​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക​നാ​ശം. കാ​ഞ്ഞി​രം​പാ​റ​യി​ൽ മ​രം ക​ട​പു​ഴ​കി വൈ​ദ്യു​ത ക​മ്പി​യ്ക്ക് മു​ക​ളി​ലൂ​ടെ റോ​ഡി​ലേ​യ്ക്ക് വീ​ണ് വൈ​ദ്യു​തി വി​ത​ര​ണ​വും ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വെ​ഞ്ഞാ​റ​മു​ട് ഫ​യ​ർ​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഒാ​ഫീ​സ​ർ​മാ​രാ​യ ന​സീ​ർ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ദി​നു, ശി​വ​കു​മാ​ർ,ബി​ജേ​ഷ്,സ​തീ​ശ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം മ​രം മു​റി​ച്ച് മാ​റ്റി റോ​ഡ് ഗ​താ​തം പു​ന​സ്ഥാ​പി​ച്ചു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ എ​ത്തി വൈ​ദ്യു​ത വി​ത​ര​ണ​വും പു​നഃ​സ്ഥാ​പി​ച്ചു.