കോ​വി​ഡ് ചി​കി​ത്സ​: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ
Wednesday, May 5, 2021 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. പ്ര​ധാ​ന സ​ർ​ജി​ക്ക​ൽ ബ്ലോ​ക്കി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പു​തു​താ​യി 32 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും 24 ഐ​സി​യു കി​ട​ക്ക​ക​ളും 68 സാ​ധാ​ര​ണ കി​ട​ക്ക​ക​ളും ഉ​ട​ൻ സ​ജ്ജ​മാ​ക്കും. ഇ​പ്പോ​ൾ സ​ജ്ജ​മാ​ക്കു​ന്ന 68 സാ​ധാ​ര​ണ കി​ട​ക്ക​ക​ളി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ഇ​തോ​ടെ അ​തി​തീ​വ്ര കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി 375 ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും 49 ഐ.​സി.​യു കി​ട​ക്ക​ക​ളും ആ​ശു​പ​ത്രി​യി​ലു​ണ്ടാ​കും. ന്യൂ​റോ ഐ.​സി.​യു, എം​ഐ​സി​സി​യു, ജെ​റി​യാ​ട്രി​ക് വാ​ർ​ഡ് എ​ന്നി​വ​യും കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
നി​ല​വി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളെ ആ​വ​ശ്യ​മെ​ങ്കി​ൽ ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യോ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യോ ചെ​യ്യും. കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്കു​ള്ള ഒ​പി ഇ​നി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​കി​ല്ല. ഇ​ത്ത​ര​ക്കാ​രെ ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്യും. ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്താ​ൻ സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തും. മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ടെ​യും അ​ഞ്ച് ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ​യും സേ​വ​നം ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പാ​ക്കും.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ 11-ാം ന​മ്പ​ർ വാ​ർ​ഡി​ൽ 50 അ​ധി​ക കി​ട​ക്ക​ക​ൾ കൂ​ടി സ​ജ്ജ​മാ​ക്കും. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ഓ​ക്സി​ജ​ൻ ല​ഭ്യ​ത കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ഓ​ഡി​റ്റ് ക​മ്മി​റ്റി​യെ​യും നി​യോ​ഗി​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു.