കോ​വി​ഡ് ചികിത്സ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, May 6, 2021 11:42 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് ചി​കി​ത്സ​യു​ടെ പേ​രി​ൽ ചി​ല സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ൾ ഭീ​മ​മാ​യ തു​ക ഈ​ടാ​ക്കി രോ​ഗി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഒ​രു രോ​ഗി​ക്ക് ഒ​രു ദി​വ​സം ഓ​ക്സി​ജ​ൻ ന​ൽ​കി​യ​തി​ന് 45600 രൂ​പ ഈ​ടാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റും ജി​ല്ലാ ക​ള​ക്ട​റും അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം. കേ​സ്28 ന് ​പ​രി​ഗ​ണി​ക്കും.
പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ഒ​രു സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ കൊ​ള്ള നി​ര​ക്ക് ഈ​ടാ​ക്കി​യ​ത്. 27 ന് ​ഈ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ രോ​ഗി​ക്കാ​ണ് ഒ​രു ദി​വ​സ​ത്തെ ഓ​ക്സി​ജ​ന് 45600 രൂ​പ ഈ​ടാ​ക്കി​യ​ത്.

അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു

പോ​ത്ത​ൻ​കോ​ട് : കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ത്ത​ൻ​കോ​ട് ,അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​യു​ക്ത എം​എ​ൽ​എ ജി.​ആ​ർ.​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം​ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് ടെ​സ്റ്റ് നി​ര​ക്ക് കൂ​ട്ടു​വാ​നും ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നും ഓ​ക്സി​മീ​റ്റ​റും മ​റ്റ് അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​വാ​നും തീ​രു​മാ​നി​ച്ചു.​
കൂ​ടാ​തെ ഇ​രു​പ​ത്തി​നാ​ലു​മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​കു​ന്ന ആം​ബു​ല​ൻ​സ് സ​ർ​വീ​സും ഇ​ന്നു​മു​ത​ൽ സ​ജ്ജ​മാ​കും.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​വാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.