മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ: ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന
Saturday, May 8, 2021 12:07 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് മു​ത​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ പോ​ലീ​സ് വി​പു​ല​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
ന​ഗ​രാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ 20 സ്ഥ​ല​ങ്ങ​ൾ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ച് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ക​ഴ​ക്കൂ​ട്ടം വെ​ട്ടു റോ​ഡ്, ചേ​ങ്കോ​ട്ടു​കോ​ണം, ഉ​ദ​യ​ഗി​രി, ആ​റ്റി​ൻ​കു​ഴി, പ​ള്ളി​ത്തു​റ, വ​ലി​യ​കു​ളം ജം​ഗ്ഷ​ൻ, കാ​ക്കാ​മൂ​ല, പ​ള്ളി​ച്ച​ൽ, പാ​പ്പ​നം​കോ​ട്, പു​ന്ന​മൂ​ട്, ഉ​ച്ച​ക്ക​ട, ച​പ്പാ​ത്ത് പാ​ലം, വെ​ള്ളൈ​ക്ക​ട​വ്, നെ​ട്ട​യം, വ​ഴ​യി​ല, മ​രു​തൂ​ർ, കേ​ര​ളാ​ദി​ത്യ​പു​രം, കി​ഴ​ക്കേ മു​ക്കോ​ല, കു​ണ്ട​മ​ൺ​ക​ട​വ് പാ​ലം, മ​ങ്കാ​ട്ടു​ക​ട​വു് പാ​ലം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് അ​തി​ർ​ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ.
കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 59 ചെ​ക്കി​ങ്ങ് പോ​യി​ന്‍റു​ക​ളും ക്ര​മീ​ക​രി​ച്ചു. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.
അ​നാ​വ​ശ്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​വ​ശ്യ സ​ർ​വീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​യെ​ടു​ക്കു​ന്ന​വ​ർ ജോ​ലി സ്ഥ​ല​ത്തേ​യ്ക്കും തി​രി​കെ​യും നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര ചെ​യ്യേ​ണ്ട​തും ഇ​വ​ർ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും മേ​ല​ധി​കാ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​യി​ൽ ക​രു​ത​ണം. കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്കും യാ​ത്ര അ​നു​വ​ദി​ക്കും. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും അ​വ​ശ്യ ഭ​ഷ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ലും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഹോം​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണം. ഇ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളെ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ഇ​വ പൂ​ട്ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.
അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി വീ​ടു​ക​ളി​ൽ നി​ന്നും ഒ​രാ​ൾ മാ​ത്രം പോ​കേ​ണ്ട​തും അ​ടു​ത്തു​ള്ള ക​ട​ക​ൾ തെ​രെ​ഞ്ഞെ​ടു​ക്കേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട​തു​മാ​ണ്.
പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും, രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും, വി​ല​ക്ക് ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് 2020 പ്ര​കാ​രം ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.