ക​ട​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം
Saturday, May 8, 2021 12:12 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ക​ട​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ന്ന​താ​യി പ​രാ​തി. ആ​റ്റി​ങ്ങ​ൽ റോ​ഡി​ൽ മു​ക്കു​ന്നൂ​രി​ൽ ബ്രി​സ് ബേ​ക്ക​റി​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്.
ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് മേ​ശ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും, സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു. രാ​വി​ലെ ഉ​ട​മ സു​രേ​ഷ് ബാ​ബു ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ളാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
മോ​ഷ്ടാ​വി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം എം ​സി റോ​ഡി​ൽ ത​ന്ത്രാം​പൊ​യ്ക​യി​ൽ യൂ​സ്ഡ് കാ​ർ ഷോ​പ്പി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.