മ​ഴ​യി​ലും കാ​റ്റി​ലും പോ​ത്ത​ൻ​കോ​ട്ട് വ്യാ​പ​ക നാ​ശ​ന​ഷ്ടം
Sunday, May 16, 2021 11:31 PM IST
പോ​ത്ത​ൻ​കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ പോ​ത്ത​ൻ​കോ​ട്ടും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. പ​ണി​മൂ​ല​യി​ൽ ആ​യി​ല്യ​ത്തി​ൽ ല​ളി​ത​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കു​ര പ​റ​ന്നു പോ​യി. ഷീ​റ്റും ടാ​ർ​പ്പ​യു​മി​ട്ട് നി​ർ​മ്മി​ച്ച മേ​ൽ​ക്കൂ​ര​യാ​ണ് പ​റ​ന്നു പോ​യ​ത്. തെ​റ്റി​ച്ചി​റ ച​ന്ദ്രി​ക വി​ലാ​സ​ത്തി​ൽ ച​ന്ദ്രി​ക​യു​ടെ വീ​ട്ടി​ൽ വെ​ള്ളം ക​യ​റി. മൂ​ന്ന് വ​ർ​ഷം മു​മ്പ് തെ​റ്റി​ച്ചി​റ ക​രി​യ്ക്ക​ക​ത്തു​കോ​ണ​ത്ത് റോ​ഡ് നി​ർ​മാണ​ത്തി​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഓ​ട നി​ക​ത്തി. അ​തി​നു​ശേ​ഷ​മാ​ണ് വീ​ട്ടി​ൽ വെ​ള്ളം ക​യ​റി തു​ട​ങ്ങി​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് സ​മീ​പ വ​സ്തു​ക്കാ​ര​ന്‍റെ അ​നു​മ​തി​യോ​ടെ താ​ത്കാ​ലി​ക​മാ​യി ഓ​ട നി​ർ​മിച്ച് വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പ​ണി​മൂ​ല വാ​ർ​ഡം​ഗം ഷീ​ജ പ​റ​ഞ്ഞു. അ​യി​രൂ​പ്പാ​റ, മ​യി​ലാ​ടും മു​ക​ൾ, കൊ​ടി​ക്കു​ന്ന്, പ​ന്ത​ല​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.