സൗ​ദി​യി​ല്‍ മ​രി​ച്ച അ​ശ്വ​തി വി​ജ​യ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Sunday, June 13, 2021 11:11 PM IST
കാ​ട്ടാ​ക്ക​ട: സൗ​ദി അ​റേ​ബ്യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച നഴ്സ് അ​ശ്വ​തി വി​ജ​യ​ന് നാ​ടി​ന്‍റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ഞ്ജ​ലി. അ​വ​ണാ​കു​ഴി താ​ന്നി​മൂ​ട് ഗ്രാ​മം ക​ണ്ണീ​രോ​ടെ അ​ശ്വ​തി​യെ യാ​ത്ര​യാ​ക്കി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സം​സ്കാ​ര ച​ട​ങ്ങി​ന് ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​യെ​ങ്കി​ലും ഫ്ള​ക്സു​ക​ളും ക​റു​ത്ത കൊ​ടി​ക​ളും നി​റ​ച്ച് ഗ്രാ​മം വി​തു​മ്പ​​ല​ടക്കി . ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സൗ​ദി​യി​ൽ മ​രി​ച്ച ര​ണ്ടു ന​ഴ്സു​മാ​രു​ടെ​യും മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര എം​എ​ൽ​എ കെ.​ആ​ൻ​സ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി അ​ശ്വ​തി വി​ജ​യ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ വീ​ടാ​യ അ​വ​ണാ​കു​ഴി താ​ന്നി​മൂ​ട്ടി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.
ഭ​ർ​ത്താ​വ് ജി​ജോ​ഷ് മി​ത്ര, മ​ക്ക​ളാ​യ ദി​യ ജി​ജേ​ഷ്, ദ​യാ​ൽ ജി​ജോ​ഷ് എ​ന്നി​വ​ർ ക​ണ്ണീ​രോ​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. മൃ​ത​ദേ​ഹം വീ​ടാ​യ ഹ​രേ രാ​മ ഹൗ​സി​ൽ സം​സ്ക​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര എം​എ​ൽ​എ കെ. ​ആ​ൻ​സ​ല​ൻ , കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി.
അ​ശ്വ​തി വി​ജ​യ​നോ​ടൊ​പ്പം മ​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി ഷി​ന്‍​സി ഫി​ലി​പ്പി​ന്‍റെ മൃ​ത​ദേ​ഹ​വും ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. സൗ​ദി കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യി​രു​ന്നു ഇ​രു​വ​രും. ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ന​ജ്റാ​നി​ൽ ന​ഴ്സു​മാ​ര്‍ സ​ഞ്ച​രി​ച്ച ടാ​ക്സി കാ​ർ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​രും ഡ്രൈ​വ​റും ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് മാ​സം മു​ൻ​പാ​ണ് നെ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​ശ്വ​തി വി​ജ​യ​ൻ നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്.
ഭ​ർ​ത്താ​വ് ജി​ജോ​ഷ് മി​ത്ര താ​ന്നി​മൂ​ട്ടി​ൽ ബേ​ക്ക​റി ന​ട​ത്തു​ക​യാ​ണ്.