പോ​ലീ​സു​കാ​ര്‍​ക്ക് ദ​മ്പ​തി​മാ​രു​ടെ ചാ​യ​സ​ത്ക്കാ​രം
Monday, June 21, 2021 12:07 AM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് കാ​ല​ത്ത് ന​ടു​റോ​ഡി​ൽ ക​ഷ്ട​പ്പെ​ടു​ന്ന പോ​ലീ​സു​കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ചാ​യ വി​ത​ര​ണം ചെ​യ്ത് ദ​മ്പ​തി​ക​ൾ.​തി​രു​വ​ന​ന്ത​പു​രം നേ​ട്ട​യം കൊ​മ്പ​നാ​ട് വീ​ട്ടി​ലെ സു​മ​യ്യ​യും വൈ​ശാ​ഖു​മാ​ണ് ദി​വ​സ​വും ചാ​യ​യു​മാ​യി പോ​ലീ​സ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി സൗ​ജ​ന്യ സേ​വ​നം ന​ട​ത്തു​ന്ന​ത്. വ​ഴി​മു​ട്ടി​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും സാ​മൂ​ഹ്യ ന​ന്മ​യ്ക്ക് കാ​വ​ലാ​കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് വൈ​കു​ന്നേ​ര​ത്തെ ചാ​യ ന​ൽ​കി​ക്കൊ​ണ്ട് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ.
ലോ​ക് ഡൗ​ണി​ൽ തൊ​ഴി​ലി​ല്ലാ​തി​രി​ക്കേ​യാ​ണ് ഇ​വ​ർ സ്വ​ന്തം വ​രു​മാ​ന​ത്തി​ൽ നി​ന്നും മി​ച്ചം പി​ടി​ച്ച പ​ണം കൊ​ണ്ടു​ള്ള ഈ ​സേ​വ​നം. ദി​വ​സ​വും കാ​ച്ചാ​ണി, വ​ഴ​യി​ല,വെ​ള്ള​യ​മ്പ​ലം, മ​രു​തും​കു​ഴി, ഇ​ട​പ്പ​ഴ​ഞ്ഞി, പേ​രൂ​ർ​ക്ക​ട, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇ​വ​ർ സൗ​ജ​ന്യ​മാ​യി ചാ​യ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് നി​യ​മം ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ പൊ​തു​ജ​നം പോ​ലീ​സി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന സ​മ​യ​ത്താ​ണ് ഇ​വ​രു​ടെ സ്നേ​ഹ സ​മ്പൂ​ർ​ണ​മാ​യ ചാ​യ​സ​ൽ​ക്കാ​രം സ​ന്തോ​ഷം ത​രു​ന്ന ഒ​ന്നാ​ണെ​ന്ന് പോ​ലീ​സു​കാ​രും പ​റ​യു​ന്നു .