അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 22, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം:​സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ്രൊ​ബേ​ഷ​ൻ സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ൻ കു​റ്റ​വാ​ളി​ക​ൾ, പ്രൊ​ബേ​ഷ​ണ​ർ​മാ​ർ, കു​റ്റ​വാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ എ​ന്നി​വ​ർ​ക്കു​ള്ള സ്വ​യം​തൊ​ഴി​ൽ ധ​ന​സ​ഹാ​യ പ​ദ്ധ​തി, കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യി മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​രു​ടേ​യും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​വ​രു​ടേ​യും പു​ന​ര​ധി​വാ​സ പ​ദ്ധ​തി, കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ പ​ദ്ധ​തി, ത​ട​വു​കാ​രു​ടെ പെ​ൺ​മ​ക്ക​ൾ​ക്കു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യ പ​ദ്ധ​തി എ​ന്നി​വ​യ്ക്കാ​യി ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ​വ​രി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല താ​ലൂ​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ആ​റ്റി​ങ്ങ​ൽ സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നാ​ലാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ലും (ഫോ​ൺ: 0470 262 5456) ജി​ല്ല​യി​ലെ മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പൂ​ജ​പ്പു​ര​യി​ലെ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ലു​മാ​ണ് (ഫോ​ൺ : 0471 2342786) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷാ ഫോം swd.kerala.gov.in ​എ​ന്ന വെ​ബ്സൈ​റ്റി​ലും തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ലും ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ജൂ​ലൈ അ​ഞ്ച്.