പേ​രൂ​ർ​ക്ക​ട-​അ​മ്പ​ല​മു​ക്ക് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്
Friday, July 23, 2021 11:02 PM IST
പേ​രൂ​ർ​ക്ക​ട: പേ​രൂ​ർ​ക്ക​ട ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റ് ത​ക​രാ​റി​ലാ​യ​തോ​ടെ പേ​രൂ​ർ​ക്ക​ട-​അ​മ്പ​ല​മു​ക്ക് റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്. വ​ഴ​യി​ല ജം​ഗ്ഷ​ൻ മു​ത​ൽ അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മു​ക്കാ​ൽ മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് പേ​രൂ​ർ​ക്ക​ട ജം​ഗ്ഷ​നി​ൽ നി​ന്ന് അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​ൻ ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് വാ​ഹ​ന​യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

തു​ട​ക്ക​ത്തി​ൽ പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഇ​വി​ടെ ഉ​ണ്ടാ​കാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

മ​ണ്ണാ​മ്മൂ​ല, കു​ട​പ്പ​ന​ക്കു​ന്ന്, ഇ​ന്ദി​രാ​ന​ഗ​ർ എ​ന്നീ റോ​ഡു​ക​ളി​ൽ നി​ന്ന് വാ​ഹ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. ഉ​ച്ച​യോ​ടെ​സി​ഗ്ന​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​വ​സാ​ന​മാ​യ​ത്.