നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ തീ​പി​ടി​ത്തം
Sunday, July 25, 2021 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ന്‍റെ ബേ​സ്മെ​ന്‍റ് ഫ്ളോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​പി​എ​സ് റൂ​മി​ൽ തീ​പി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ എ​യ​ർ​ക​ണ്ടീ​ഷ​ണ​റി​ന്‍റെ സ്റ്റെ​ബി​ലൈ​സ​ർ ഓ​വ​ർ ഹീ​റ്റാ​യ​തി​നെ തു​ട​ർ​ന്ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു.
മു​റി​യി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി ഫ​യ​ർ എ​ക്സ്റ്റിം​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തി.
ര​ണ്ട് സ്റ്റെ​ബി​ലൈ​സ​റു​ക​ൾ ക​ത്തി​പ്പോ​യ​തൊ​ഴി​ച്ചാ​ൽ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തെ തു​ട​ർ മു​റി​യി​ൽ പു​ക നി​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തീ​യ​ണ​ച്ച ശേ​ഷം ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ എ​ക് സ്ഹോ​സ്റ്റ് ബ്ലോ​വ​ർ എ​ത്തി​ച്ച് പു​ക നീ​ക്കം ചെ​യ്തു.
സം​ഭ​വ​മ​റി​ഞ്ഞ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് സ്ഥ​ല​ത്തെ​ത്തി. ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ എം.​എ​സ്.​സു​വി , തി​രു​വ​ന​ന്ത​പു​രം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്.​ടി.​സ​ജി​ത്ത് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.