അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളെ സ്ഥ​ലം മാ​റ്റി; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Saturday, July 31, 2021 11:17 PM IST
വി​തു​ര : പ​ന​യ്ക്കോ​ട് വി.​കെ.​കാ​ണി സ്കൂ​ളി​ലെ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളെ സ്ഥ​ലം മാ​റ്റി​യ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്പ​ര്യം മൂ​ല​മെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ രാ​ജ​ൻ, റോ​സ് മേ​രി എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
ക​മ്മി​റ്റി​യി​ൽ ച​ർ​ച്ച ചെ​യ്യാ​തെ സെ​ക്ര​ട്ട​റി​യെ നി​ർ​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടുപ്പിക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ തോ​ട്ടു​മു​ക്ക് അ​ൻ​സ​ർ, എ​ൻ.​എ​സ്.​ഹാ​ഷിം, ഷെ​മി ഷം​നാ​ദ്, പ്ര​താ​പ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജെ.​സു​രേ​ഷ് നി​ഷേ​ധി​ച്ചു. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ച തീ​രു​മാ​ന​ത്തെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അം​ഗീ​ക​രി​ച്ച​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
തീ​രു​മാ​നം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ അം​ഗീ​ക​രി​ച്ചി​രു​ന്നെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ജി​കു​മാ​ർ പ​റ​ഞ്ഞു.പി​ടി​എ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തർക്കങ്ങളാണ് സ്ഥ​ലം മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം.​പ്ര​കാ​ശ് പ​റ​ഞ്ഞു.