എ​സ്എ​ടി​യി​ലെ മ​രു​ന്ന് ക്ഷാ​മം: അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Tuesday, August 3, 2021 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത ശി​ശു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ മ​രു​ന്നു​ക​ൾ​ക്കും ചി​കി​ത്സാ സാ​മ​ഗ്രി​ക​ൾ​ക്കും ക​ടു​ത്ത ക്ഷാ​മ​മു​ണ്ടെ​ന്ന പ​രാ​തി​യി​ൽ എ​സ്എ​ടി സൂ​പ്ര​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. നാ​ലാ​ഴ്ച​യ്ക്ക​കം എ​സ്എ​ടി സൂ​പ്ര​ണ്ട് രേ​ഖാ​മൂ​ലം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു. ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് അ​ടി​യ​ന്തര ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ൾ​ക്കാ​ണ് ക്ഷാ​മ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മു​ള്ള മ​രു​ന്നു​ക​ളും ചി​കി​ത്സാ സാ​മ​ഗ്രി​ക​ളും കി​ട്ടാ​നി​ല്ല. ആ​ശു​പ​ത്രി ഫാ​ർ​മ​സി​യി​ൽ ഇ​വ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ വി​ല ന​ൽ​കി പു​റ​ത്തു​നി​ന്നും വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മ​രു​ന്ന് വാ​ങ്ങാ​മെ​ന്ന് ക​രു​തി​യാ​ൽ ഇ​വ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ലും കി​ട്ടാ​നി​ല്ല. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് മ​രു​ന്നു​ക​ൾ​ക്ക് യ​ഥാ​സ​മ​യം ഓ​ർ​ഡ​ർ ന​ൽ​കാ​ത്ത​താ​ണ് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി ന​ൽ​കി​യ ജോ​സ് വൈ ​ദാ​സും ന​ജീ​ബ് ബ​ഷീ​റും പ​റ​ഞ്ഞു.