അ​മ്പൂ​രി -കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, September 10, 2021 10:58 PM IST
വെ​ള്ള​റ​ട: അ​മ്പൂ​രി - കു​മ്പി​ച്ച​ല്‍​ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പു​രോ​ഗ​തി സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ 18 കോ​ടി​രൂ​പ അ​ട​ങ്ക​ലി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണം. പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​രി​പ്പ​യാ​റി​ന്‍റെ മ​റു​ക​ര​യി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ന്‍റെ തു​രു​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ കാ​രി​ക്കു​ഴി, ചാ​ക്ക​പ്പാ​റ, ശ​ങ്കും​കോ​ണം, ക​യ്പ​ന്‍​പ്ലാ​വി​ള, തൊ​ടു​മ​ല, തെ​ന്മ​ല, കു​ന്ന​ത്തു​മ​ല തു​ട​ങ്ങി പ​തി​നൊ​ന്നോ​ളം ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ഏ​ഴു സ്പാ​നു​ക​ളി​ലാ​യി 253.4 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. 11 മീ​റ്റ​ര്‍ വീ​തി​യു​ള്ള പാ​ല​ത്തി​ല്‍ എ​ട്ടു മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡും ഇ​രു വ​ശ​ത്തും ഫു​ഡ്പാ​ത്തും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ഈ പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ മു​ന്‍​നി​ര്‍​ത്തി ഭൂ​നി​ര​പ്പി​ല്‍ നി​ന്നും 12.5 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന​ടി​യി​ലൂ​ടെ നെ​യ്യാ​ര്‍​ഡാ​മി​ല്‍ നി​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി വ​രു​ന്ന ബോ​ട്ടി​ന് ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെ​ആ​ര്‍​എ​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജീ​ജാ​ബാ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​മ്പി​ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ജി​കു​മാ​ര്‍, അ​ഖി​ല ഷി​ബു എ​ന്നി​വ​ര്‍ എം​എ​ൽ​എ​യോ​ടൊ​പ്പ മു​ണ്ടാ​യി​രു​ന്നു.