20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, September 15, 2021 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: വ​സ്തു ഇ​ട​പാ​ടി​നാ​യി കൊ​ണ്ട് വ​ന്ന 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. പ​ത്താം പ്ര​തി ബാ​ല​രാ​മ​പു​രം തു​മ്പോ​ട് ആ​രോ​ൺ സ​ദ​ന​ത്തി​ൽ സാം (​സൂ​സ​ൻ , 40)പ​തി​നൊ​ന്നാം പ്ര​തി മാ​റ​ന​ല്ലൂ​ർ ചീ​നി​വി​ള എ​ൽ​ആ​ർ ഭ​വ​നി​ൽ രാ​ഹു​ൽ (38)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ ഈ ​കേ​സ്‌​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.
ഒ​രു മാ​സം മു​ൻ​പ് വ​സ്തു ക​ച്ച​വ​ട​ത്തി​ന് എ​ന്ന വ്യാ​ജേ​ന വി​ളി​ച്ച് വ​രു​ത്തി​യ വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി സു​ധീ​ർ ജ​നാ​ർ​ദ​ന​നി​ൽ നി​ന്നും എ​ട്ടോ​ളം പേ​ർ അ​ട​ങ്ങു​ന്ന സം​ഘം 20 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.
നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ടു​ള്ള സ്ഥ​ലം വി​ൽ​പ​ന​യ്ക്കു​ണ്ടെ​ന്ന വ്യാ​ജേ​ന സു​ധീ​ർ ജ​നാ​ർ​ദ​ന​നെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യ ഷി​ജു ഗോ​പ​നെ​യും ആ​ര്യ​നാ​ട് പു​ളി​മൂ​ട്ടി​ലു​ള്ള ഒ​രു വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം സം​ഘം 20 ല​ക്ഷം രൂ​പ​യും മ​റ്റ് രേ​ഖ​ക​ളും ക​വ​ർ​ന്നു സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ര്യ​നാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​ട്ട​യ്ക്ക​കം ക​ല്ലു​പാ​ലം സ്വ​ദേ​ശി​യാ​യ അ​ഖി​ൽ​ജി​ത്തി​നെ​യും, പു​ളി​മൂ​ട് സ്വ​ദേ​ശി​യാ​യ ശ്രു​തി, ശ്രീ​ലാ​ൽ, കു​ള​പ്പ​ട സ്വ​ദേ​ശി ഷി​ജി​ൻ, കോ​ട്ട​ക്ക​കം സ്വ​ദേ​ശി ലു​ട്ടാ​പ്പി അ​നീ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ഇ​വ​രി​ൽ നി​ന്നും കി​ട്ടി​യ വി​വ​രം അ​നു​സ​രി​ച്ചും ട​വ​ർ ലോ​ക്ക​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സാം ​സൂ​സ​നും രാ​ഹു​ലും അ​റ​സ്റ്റി​ലാ​യ​ത്.
ഡി​വൈ​എ​സ്പി പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​നാ​ട് എ​സ്എ​ച്ച്ഒ എ​ൻ.​ആ​ർ. ജോ​സ്‌, മ​റ്റു പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.