സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് ഉദ്ഘാടനം ചെയ്തു
Friday, September 17, 2021 11:09 PM IST
വി​ഴി​ഞ്ഞം : കോ​ട്ട​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റ് അ​നു​വ​ദി​ച്ചു. യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ അ​നു​മ​തി​പ​ത്ര വി​ത​ര​ണ​വും ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ.​മൈ​ക്കി​ൾ തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ റീ​ന ലൂ​യി​സ്, ഹെ​ഡ്മാ​സ്റ്റ​ർ പോ​ൾ ച​ന്ദ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പ​നി​യ​ടി​മ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ ബ്രി​ട്ടോ , ബാ​ല​രാ​മ​പു​രം ജി​ല്ലാ പ്രോ​ഗാം ഓ​ഫീ​സ​ർ എം.​എ​ൽ.​ദീ​പ, സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ് ഹെ​ഡ് മാ​സ്റ്റ​ർ സെ​ൽ​വ​രാ​ജ് ജോ​സ​ഫ്,ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ റോ​സി കാ​ർ​നെ​റ്റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.