കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, September 21, 2021 12:18 AM IST
വി​ഴി​ഞ്ഞം: ഖാ​ദി​ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടുവ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മു​ക്കോ​ല​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
ധ​ർ​ണ എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ ​കൊ​ള്ള​സം​ഘ​ത്തി​ന് എ​തി​രെ സ​മ​ഗ്ര​മാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു .
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്എ​സ്.​ആ​ർ.​സു​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കാ​ഞ്ഞി​രം​കു​ളം ബ്ലോ​ക്ക്കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശി​വ​കു​മാ​ർ, യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി നേ​മം​ഷ​ജീ​ർ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ഓ​സ്റ്റി​ൻ​ഗോ​മ​സ് ,ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ആ​ഗ്ന​സ് റാ​ണി, ഡി​സി​സി മെ​മ്പ​ർ മു​ക്കോ​ല കെ.​ജി.​ഉ​ണ്ണി, ദ​ളി​ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ബു​ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.