ഹ​ർ​ത്താ​ലി​ൽ ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ലാ​ളി​ക​ളും അ​ണി​ചേ​രും
Tuesday, September 21, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​യു​ക്ത ക​ർ​ഷ​ക മോ​ർ​ച്ച​യും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും പ്ര​ഖ്യാ​പി​ച്ച 27 ലെ ​ഭാ​ര​ത് ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​സ്ഥാ​ന​ത്തെ ഹ​ർ​ത്താ​ലി​ൽ ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ലാ​ളി​ക​ളും പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് ആ​ധാ​ര​മെ​ഴു​ത്തു തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ഓ​ൾ കേ​ര​ള ഡോ​ക്കു​മെ​ന്‍റ് റൈ​റ്റേ​ഴ്സ് ആ​ൻ​ഡ് സ്ക്രൈ​ബ്സ് യൂ​ണി​യ​ൻ (എ​കെ​ഡി​ഡ​ബ്ലൂ ആ​ൻ​ഡ് എ​സ്‌​യു)​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​യ​റ ആ​ർ. കെ. ​ജ​യ​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ല​ക്കാ​ട് ശി​വ​പ്ര​കാ​ശും അ​റി​യി​ച്ചു.
കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ സ്വ​യം പ​ര്യാ​പ്ത​ത​ക്കും അ​തി​ലൂ​ടെ ക​ർ​ഷ​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും അ​ണി​ചേ​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് താ​ക്കീ​താ​യി ഓ​ഫീ​സു​ക​ൾ അ​ട​ച്ചി​ട്ട് ഹ​ർ​ത്താ​ൽ വി​ജ​യ​ക​ര​മാ​ക്ക​ണ​മെ​ന്ന് ആ​ധാ​ര​മെ​ഴു​ത്തു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അ​ഭ്യ​ർ​ഥി​ച്ചു.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ട്ടാ​ക്ക​ട എ​സ്. വി​നോ​ദ് ചി​ത്ത്, ട്ര​ഷ​റ​ർ പെ​രി​ങ്ങ​മ്മ​ല കൃ​ഷ്ണ​കു​മാ​ർ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ മാ​ത്തൂ​ർ, കാ​ടാം​കോ​ട് എം. ​അം​ബി​കാ​ദേ​വി, സു​നി​ൽ​കു​മാ​ർ പെ​രു​വെ​ന്പ്, കൃ​ഷ്ണ​പു​രം അ​നി​ൽ​കു​മാ​ർ, നേ​മം എ. ​വി. ഭാ​സ്ക്ക​ര​ൻ, മു​ട്ടി​രി​ഞ്ഞി വി​നോ​ദ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.