സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടു​മൂ​ലം വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലെ​ന്നു കെ. ​സു​ധാ​ക​ൻ
Thursday, September 23, 2021 11:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടി​ന്‍റെ​യും നി​രു​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ന്‍റെ​യും ഫ​ല​മാ​യി കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി വ​ൻ​പ്ര​തി​സ​ന്ധി​യി​ലേ​ക്കു കൂ​പ്പു​കു​ത്തി​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ 2015 ഓ​ഗ​സ്റ്റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ലു വ​ർ​ഷം കൊ​ണ്ട് 2019ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച വി​ഴി​ഞ്ഞം പ​ദ്ധ​തി​യെ പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ല്ലാ​ക്കൊ​ല ചെ​യ്യു​ന്നു.
സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി​യാ​യി​രു​ന്ന് ആ​റു വ​ർ​ഷം പാ​ഴാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​പ്പോ​ൾ അ​ദാ​നി പോ​ർ​ട്ട് മൂ​ന്നു​വ​ർ​ഷം നീ​ട്ടി​ച്ചോ​ദി​ച്ചി​രി​ക്കു​ന്നു. ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കു​ന്ന​തി​ൽ വ​രു​ത്തി​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ളാ​ണ് ഇ​തി​ലേ​ക്കു ന​യി​ച്ച​ത്. വി​ഴി​ഞ്ഞം പ​ദ്ധ​തി സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഒ​രു​വി​ധ​ത്തി​ലു​ള്ള മേ​ൽ​നോ​ട്ട​വും വ​ഹി​ക്കാ​തെ പ​ദ്ധ​തി​യെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.
യു​ഡി​എ​ഫ് ഏ​റ്റെ​ടു​ത്തു ന​ല്കി​യ 90 ശ​ത​മാ​നം ഭൂ​മി​യ​ല്ലാ​തെ ഒ​രു സെ​ന്‍റ് ഭൂ​മി​പോ​ലും ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തി​ല്ല. റി​സോ​ർ​ട്ട് മാ​ഫി​യ​യു​ടെ സ്വാ​ധീ​നം ഇ​തി​നു പി​ന്നി​ലു​ണ്ട്. തു​റ​മു​ഖ​ത്തേ​ക്കു​ള്ള റെ​യി​ൽ ക​ണ​ക്ടി​വി​റ്റി​ക്ക് ഇ​തു​വ​രെ അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നാ​യി​ല്ല. കേ​ന്ദ്ര​ത്തി​ൽ നി​ന്നു ല​ഭി​ക്കേ​ണ്ട 800 കോ​ടി​യു​ടെ വ​യ​ബി​ലി​റ്റി ഗ്യാ​പ് ഫ​ണ്ടും ഇ​തു​വ​രെ കി​ട്ടി​യി​ല്ല. പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​പോ​ലു​മി​ല്ല. പാ​റ സം​ഭ​രി​ക്കു​ന്ന​തി​ൽ അ​ദാ​നി പോ​ർ​ട്ട് വീ​ഴ്ച വ​രു​ത്തി. സ​ർ​ക്കാ​രും അ​ദാ​നി​പോ​ർ​ട്ടും ത​മ്മി​ൽ യാ​തൊ​രു​വി​ധ ഏ​കോ​പ​ന​വും ഇ​ല്ലെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.
പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ഇ​തു​വ​രെ സ്വ​ന്ത​മാ​യി ഒ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നാ​യി​ട്ടി​ല്ല. യു​ഡി​എ​ഫ് പൂ​ർ​ത്തി​യാ​ക്കി​യ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം, കൊ​ച്ചി മെ​ട്രോ തു​ട​ങ്ങി​യ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ് ല​ഭി​ച്ച​ത്. ഒ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​നോ ന​ട​പ്പാ​ക്കാ​നോ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ക​ഴി​വി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.