ഒറ്റമുറി വീട്ടിൽ ആ​ശ്ര​യ​മ​റ്റ് വ​യോ​ധി​ക
Sunday, September 26, 2021 9:39 PM IST
പേ​രൂ​ർ​ക്ക​ട: വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ൽ ദു​രി​ത​വും പേ​റി വ​യോ​ധി​ക. വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ൾ ക​രു​ണ​യോ​ടെ ന​ൽ​കു​ന്ന ആ​ഹാ​രം ക​ഴി​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ടു നീ​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി വാ​ട​ക മു​ട​ങ്ങി​യി​ട്ടും ക​ഴി​യു​ന്ന​ത് വാ​ട​ക വീ​ട്ടു​കാ​ര​ന്‍റെ കാ​രു​ണ്യ​ത്താ​ൽ. ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​രും അ​ന്വേ​ഷി​ക്കാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കാ​ഞ്ഞി​രം​പാ​റ വി​കെ​പി ന​ഗ​ർ കോ​ള​നി​യി​ലെ സ​രോ​ജം. മു​മ്പ് വ​ടി​യു​ടെ സ​ഹാ​യം കൊ​ണ്ട് ന​ട​ക്കു​മാ​യി​രു​ന്നു.
ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ഓ​രോ ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ വ​ന്നു​പെ​ട്ട​തോ​ടു​കൂ​ടി ഇ​വ​ർ വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ന്നെ വ​ള​രെ ചു​രു​ക്ക​മാ​യി. രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​പ്പെ​ട്ട് മ​റ്റു​ള്ള​വ​രു​ടെ കാ​രു​ണ്യ​ത്തി​ൽ ആ​ശ്ര​യ​മ​റ്റ് ജീ​വി​ക്കു​ന്ന വ​യോ​ധി​ക​യെ അ​തി​ഥി മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​ത​നു​സ​രി​ച്ച് ന​ന്മ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി ഷാ​ജി വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​വ​രെ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​നം ഉ​ട​ൻ കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​വ​രു​ടെ ദ​യ​നീ​യാ​വ​സ്ഥ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്ന് സി​ഐ​യും വ്യ​ക്ത​മാ​ക്കി. സ​രോ​ജ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​ക​ണ്ട് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ അ​വ​രു​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.