യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ല്‍
Monday, September 27, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 24 ന് ​വ​ലി​യ​തു​റ സ്വ​ദേ​ശി ലി​നു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മു​ട്ട​ത്ത​റ ബീ​മാ​പ​ള്ളി ഈ​സ്റ്റ് വേ​പ്പും​മൂ​ട് പു​തു​വ​ൽ പു​ര​യി​ടം അ​നി​ൽ (45) മു​ട്ട​ത്ത​റ ബീ​മാ​പ​ള്ളി ഈ​സ്റ്റ് വാ​ർ​ഡി​ൽ വേ​പ്പും​മൂ​ട് ജോ​ർ​ജീ​നാ ഹൗ​സി​ൽ ബൈ​ജു (40) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ്ര​തി​ക​ള്‍ പ​ര​സ്യ​മാ​യി റോ​ഡി​ല്‍ നി​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളെ കു​റി​ച്ച് ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി.​കെ.​പൃ​ഥ്വി​രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ലി​യ​തു​റ എ​സ്എ​ച്ച് ഒ ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ് എം, ​അ​ജി​കു​മാ​ർ, സി​പി​ഒ​മാ​രാ​യ മാ​രാ​യ ഷി​ജു, പ്ര​വീ​ൺ രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.