അ​ക്ഷ​ര ദേ​വ​ത​മാ​രെ​ക്കാ​ണാ​ൻ ഗ​വ​ർ​ണ​ർ പൗ​ർ​ണ​മി​ക്കാ​വി​ലെ​ത്തി
Friday, October 15, 2021 11:32 PM IST
കോ​വ​ളം :മ​ല​യാ​ള ഭാാ​ഷ​യി​ലെ 51 അ​ക്ഷ​ര​ങ്ങ​ളെ​യും ദേ​വ​രൂ​പ​ത്തി​ലാ​ക്കി പ്ര​തി​ഷ്ടി​ച്ച വെ​ങ്ങാ​നൂ​ർ പൗ​ർ​ണ​മി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
​വി​ജ​യ​ദ​ശ​മി​ദി​ന​മാ​യ ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഗ​വ​ർ​ണ​ർ ലോ​ക​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് അ​ക്ഷ​ര​ദേ​വി​മാ​ർ ഒ​രു ക്ഷേ​ത്ര​ത്തി​ന്‍റെ നാ​ലു വ​ശ​വും പ്ര​തി​ഷ്‌ഠിക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ത് നേ​രി​ട്ട് കാ​ണാ​നാ​യ​ത് വ​ലി​യ ഭാ​ഗ്യ​മാ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ഭാ​ഗ​വ​ത ആ​ചാ​ര്യ​ൻ പ​ള്ളി​ക്ക​ൽ സു​നി​ൽ , ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കു​റി​ച്ചു.​ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഗ​വ​ർ​ണ​റെ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്.​ഭു​വ​ന​ച​ന്ദ്ര​ൻ, പ​ള്ളി​ക്ക​ൽ സു​നി​ൽ ,അ​ഡ്വ.​രാ​ജീ​വ് രാ​ജ​ധാ​നി, കി​ളി​മാ​നൂ​ർ അ​ജി​ത്,കോ​വ​ളം സ​ന്തോ​ഷ് എ​ന്ന​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.