ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് സു​രേ​ഷ്ഗോ​പി എം​പി
Sunday, October 17, 2021 10:56 PM IST
നേ​മം: വെ​ള്ളാ​യ​ണി എം​എ​ൻ​എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സു​രേ​ഷ്ഗോ​പി എം​പി സ​ന്ദ​ർ​ശി​ച്ചു. വെ​ള്ളാ​യ​ണി ആ​റാ​ട്ട്ക​ട​വ് ഭാ​ഗ​ത്തെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്.​
കാ​യ​ൽ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വെ​ള്ള​പ്പൊ​ക്ക​വും കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ച വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ എം ​പി സ​ന്ദ​ർ​ശി​ച്ചു.
ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി.​വി.​രാ​ജേ​ഷ്, നേ​മം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​പ്പ​നം​കോ​ട് സ​ജി, മേ​ലാം​ങ്കോ​ട് കൗ​ൺ​സി​ല​ർ ശ്രീ​ദേ​വി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശി​വ​പ്ര​സാ​ദ്, ആ​തി​ര എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.