വെ​ള്ളാ​യ​ണി​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം
Sunday, October 17, 2021 10:56 PM IST
നേ​മം : ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളാ​യ​ണി​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം. വാ​ഴ​യും മ​ര​ച്ചീ​നി​യും ചീ​ര​യും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തി​രു​ന്ന പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​രം പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.
ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റി വ​ന്‍ കൃ​ഷി​നാ​ശ​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ണ്ടാ​യ​ത്. ആ​റാ​ട്ടു​ക​ട​വി​ലെ തോ​ട് ക​ര​ക​വി​ഞ്ഞ് ഇ​രു​വ​ശ​ത്തും താ​മ​സി​ക്കു​ന്ന പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ നാ​ൽ​പ്പ​തു പേ​രെ വെ​ള്ളാ​യ​ണി എം.​എ​ന്‍.​എ​ല്‍​പി​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ല്‍ പാ​ര്‍​പ്പി​ച്ചു. ക​ര​മ​ന​യാ​ര്‍ ക​ര​ക​വി​ഞ്ഞ് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. തൃ​ക്ക​ണ്ണാ​പു​രം സൗ​പ​ര്‍​ണി​ക ഫ്ളാ​റ്റി​ലും സ​ത്യ​ൻന​ഗ​ര്‍ ച​വി​ണി​ച്ചി​വി​ള, തേ​വ​ര്‍​പ​ഴി​ഞ്ഞി പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ല് കു​ടും​ബ​ങ്ങ​ളെ പൂ​ഴി​ക്കു​ന്നി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ച​വി​ണി​ച്ചി​വി​ള​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ ശി​വ​കു​മാ​റി​നെ​യും കു​ടും​ബ​ത്തെ​യും ചെ​ങ്ക​ല്‍​ചൂ​ള​യി​ല്‍ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഡി​ങ്കി ബോ​ട്ടി​ൽ ര​ക്ഷ​പ്പെ​ടു​ത്തി. മ​ല​യി​ന്‍​കീ​ഴ് പാ​പ്പ​നം​കോ​ട് റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.