അ​രു​വി​പ്പു​റം -പാ​ഞ്ചി​ക്കാ​ട് റോ​ഡ് ഇ​ടി​ഞ്ഞു
Monday, October 18, 2021 11:00 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി ക​ട​ന്നു പോ​കു​ന്ന അ​രു​വി​പ്പു​റം - പാ​ഞ്ചി​ക്കാ​ട് റോ​ഡി​ന്‍റെ ഒ​രു വ​ശം ഇ​ടി​ഞ്ഞു വീ​ണു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​ത്. റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ കാ​ളി​പ്പാ​റ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നു ത​ക​രാ​ർ സം​ഭ​വി​ച്ചു. ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ജ​ല​വി​ത​ര​ണം താ​ത്കാ​ലി​ക​മാ​യി നി​റു​ത്തി​വ​ച്ചു. റോ​ഡ് ത​ക​ർ​ന്ന തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വെ​ള്ളം ക​യ​റി​യി​രു​ന്നു.

അ​ഭി​മു​ഖം 25 ന്
​തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വ് സെ​ന്‍​ട്ര​ല്‍ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ ട്രേ​ഡ്സ്മാ​ന്‍ (ഇ​ല​ക്ട്രി​ക്ക​ല്‍ ) ത​സ്തി​ക​യി​ലെ താ​ത്കാ​ലി​ക​മാ​യ ര​ണ്ട് ഒ​ഴി​വി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 25 ന് ​രാ​വി​ലെ 10 ന് ​കോ​ള​ജി​ല്‍ വ​ച്ച് ന​ട​ത്തും. ടി​എ​ച്ച്എ​സ്എ​ല്‍​സി,വി​എ​ച്ച്എ​സ്‌​സി,കെ​ജി​സി​ഇ യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കോ​ള​ജി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www .cpt .ac.in.ഫോ​ണ്‍. 0471 2360391.


.