നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം
Wednesday, October 20, 2021 10:50 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. വെ​ള്ള​ക്കെ​ട്ട് പ​ല​യി​ട​ത്തും പൂ​ര്‍​ണ​മാ​യി മാ​റാ​ത്ത​തി​നാ​ല്‍ ന​ഷ്ട​ങ്ങ​ളു​ടെ ശ​രി​യാ​യ ചി​ത്രം ഇ​നി​യേ വ്യ​ക്ത​മാ​യി​ട്ടി​ല്ല.
ചെ​ങ്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ ക​രി​ക്ക​ക​രി ഏ​ലാ​യി​ലെ 12 ഹെ​ക്ട​റോ​ളം നെ​ല്‍​കൃ​ഷി വെ​ള്ളം ക​യ​റി ന​ശി​ച്ചു. കീ​ഴ്ക്കൊ​ല്ല, വ്ളാ​ത്താ​ങ്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ഷി ന​ശി​ച്ചി​ട്ടു​ണ്ട്. വാ​ഴ​യും പ​ച്ച​ക്ക​റി​യു​മാ​ണ് കൂ​ടു​ത​ല്‍ ന​ഷ്ട​മാ​യ​ത്. കു​ള​ത്തൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ മാ​വി​ള​ക്ക​ട​വി​നു സ​മീ​പം ആ​ലാ​യി​ക്കോ​ണം പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ഞ്ച് ഏ​ക്ക​റോ​ളം നെ​ല്‍​കൃ​ഷി ന​ശി​ച്ചു. പ​ത്ത് ഹെ​ക്ട​റോ​ളം വാ​ഴ​കൃ​ഷി​യും ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ നെ​യ്യാ​റി​ന്‍റെ തീ​ര​ത്ത് മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വി​ന് സ​മീ​പം വെ​ള്ളം കെ​ട്ടി​നി​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്ടേ​ക്ക​റോ​ളം വാ​ഴ​കൃ​ഷി ന​ശി​ച്ചു. പെ​രു​ങ്ക​ട​വി​ള കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ല്‍ നാ​ലി​ട​ത്ത് വ​ന്‍ കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്.
അ​ണ​മു​ഖം, വ​ട​ക​ര, ത​ത്ത​മ​ല, മാ​രാ​യ​മു​ട്ടം വാ​ര്‍​ഡു​ക​ളി​ലാ​യി 25 ഹെ​ക്ട​റോ​ളം പ്ര​ദേ​ശ​ത്തെ വാ​ഴ​കൃ​ഷി പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. മാ​രാ​യ​മു​ട്ടം ഏ​ലാ​യി​ല്‍ 20 സെ​ന്‍റോ​ളം നെ​ല്‍​കൃ​ഷി​യും വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​യും മ​ര​ച്ചീ​നി​യും ന​ശി​ച്ചി​ട്ടു​ണ്ട്.