മെ​ഡി​ക്ക​ൽ സ്റ്റോ​ർ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു
Sunday, October 24, 2021 11:49 PM IST
കോ​വ​ളം: മെ​ഡി​ക്ക​ൽ സ്റ്റോ​ർ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. കോ​വ​ളം ജം​ഗ്ഷ​നി​ലെ ശി​വ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സീ​താ​സ്മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണ മോ​തി​രം,ര​ണ്ട് വ​ള, 18500രൂ​പ, 80,000 വി​ല വ​രു​ന്ന റാ​ഡോ വാ​ച്ച് എ​ന്നി​വ​മോ​ഷ്ടി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ ശി​വ​കു​മാ​ർ ക​ട തു​റ​ക്കാ​ൻ​എ​ത്തി​യ​പ്പോ​ഴാ​ണ് ക​ട​യു​ടെ പ്ര​ധാ​ന ഷ​ട്ട​റി​ന്‍റെ പൂ​ട്ടും​ത​ല്ലി ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
കോ​വ​ളം പോ​ലീ​സും വി​ര​ള​ട​യാ​ള വി​ദ​ഗ്ധ​ർ , ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ലീ​സ് നാ​യ കോ​വ​ളം ക​മു​കി​ൻ റോ​ഡി​ലെ​ത്തി നി​ന്നു.

.