സ്കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു​ള്ള ഹോ​മി​യോ ഇ​മ്യൂ​ണി​റ്റി ബൂ​സ്റ്റ​ര്‍ വി​ത​ര​ണം തു​ട​ങ്ങി
Monday, October 25, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ മ​രു​ന്ന് വി​ത​ര​ണം ആ​രം​ഭി​ച്ചു. കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധ ശ​ക്തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ്കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.​
നാ​ളെ വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ജി​ല്ല​യി​ലെ ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ന്‍​സ​റി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, ആ​യു​ഷ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി 98 ഹോ​മി​യോ​പ്പ​തി സ്ഥാ​പ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പ​ത്തി​ല​ധി​കം കി​യോ​സ്ക്കു​ക​ളും ഇ​തി​നാ​യി സ​ജീ​ക​രി​ച്ചു.​ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക്കാ​ണ് ഇ​മ്യൂ​ണ്‍ ബൂ​സ്റ്റ​ര്‍ ന​ല്‍​കു​ന്ന​ത്. www.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. കി​യോ​സ്കു​ക​ളി​ല്‍ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​
ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​ആ​ര്‍. സ​ലൂ​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ ബീ​ഗം, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജാ​ന​കി അ​മ്മാ​ള്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​കെ. പ്രി​യ​ദ​ര്‍​ശി​നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.