നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തി​യ​റ്റ​ര്‍ സ്ഥാപിക്കണം: ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍
Monday, October 25, 2021 11:27 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വ് ജെ.​സി ഡാ​നി​യ​ലി​ന്‍റെ നാ​ടാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ തി​യ​റ്റ​ര്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ജെ ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സി​നി​മ​യും സാ​ങ്കേ​തി​ക വി​ദ്യ​യും മി​ക​വി​ല്‍ നി​ന്നും മ​ഹാ​മി​ക​വി​ലേ​യ്ക്ക് പ്ര​യാ​ണം തു​ട​രു​മ്പോ​ൾ ജെ.​സി. ഡാ​നി​യ​ല്‍ സ്നേ​ഹി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തെ ഹൃ​ദ​യ​പൂ​ര്‍​വം സ്മ​രി​ക്കു​ക​യും ചെ​യ്യു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ മ​ണ്ണി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സി​നി​മാ പ്ര​ദ​ര്‍​ശ​ന​ശാ​ല ആ​രം​ഭി​ക്കാ​ന്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്കൂ​ള്‍
ശു​ചീ​ക​രി​ച്ചു

നെ​യ്യാ​റ്റി​ന്‍​ക​ര: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന ശു​ചീ​ക​ര​ണ യ​ജ്ഞം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്പി​സി, എ​ന്‍​എ​സ്എ​സ് കേ​ഡ​റ്റു​ക​ളും പി​ടി​എ അം​ഗ​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ മ​ഞ്ച​ത്ത​ല സു​രേ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു​കു​മാ​ര​ൻ​നാ​യ​ർ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ക​ല എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.