അ​ശ്ലീ​ല വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച യെ​മ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ
Tuesday, October 26, 2021 11:10 PM IST
പേരൂർക്കട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും വാ​ട്ട്സ്ആ​പി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യെ​മ​ൻ സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​ഞ്ച​യ്ക്ക​ൽ അ​നു​രാ​ഗ് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ബ്ദു​ള്ള അ​ലി അ​ബ്ദോ​അ​ൽ ഹ​ദ(52)​നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഈ​ഞ്ച​യ്ക്ക​ലി​ലെ ത​ഖ്വാ റ​സ്റ്ററ​ന്‍റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും വാ​ട്സ് ആ​പ് മെ​സ്‌​സ​ഞ്ച​ർ വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യി ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഡി.​കെ.​പൃ​ഥ്വി​രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്ന് അ​റ​സ്റ്റ്. വ​ഞ്ചി​യൂ​ർ എ​സ്എ​ച്ച്ഒ ദി​പി​ൻ, എ​സ്ഐ​മാ​രാ​യ ഉ​മേ​ഷ്, വി​നീ​ത, സി​പി​ഒ​മാ​രാ​യ ജോ​സ്, ഗോ​കു​ൽ, ബി​ന്ദു, സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.