പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Saturday, November 27, 2021 11:18 PM IST
നെ​ടു​മ​ങ്ങാ​ട്: പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. കു​ള​വി​ക്കോ​ണ​ത്ത് ജ്വ​ല്ല​റി ന​ട​ത്തു​ന്ന ജീ​മോ​നെ ത​ട്ടി​കൊ​ണ്ട് പോ​യി അ​ഞ്ചു​ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി തൊ​ളി​ക്കോ​ട് പു​ളി​മൂ​ട് തോ​ട്ടു​മു​ക്ക് തോ​ട്ട​രി​ക​ത്തു​വീ​ട്ടി​ൽ ജ​ഹാം​ഗീ​ർ (42) കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി.
ക​ഴി​ഞ്ഞ 19ന് ​ചു​ള്ളി​മാ​നൂ​രു​ള്ള ഫൈ​നാ​ൻ​സി​ൽ പ​ണ​യം വ​ച്ചി​ട്ടു​ള്ള സ്വ​ർ​ണം തി​രി​കെ എ​ടു​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ജീ​മോ​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.കേ​സി​ൽ വെ​ട്ടൂ​ർ അ​ക്ക​ര​വി​ള കു​ഴി​വി​ള വീ​ട്ടി​ൽ ഷം​നാ​ദ് (35), വ​ർ​ക്ക​ല ജ​ഗ​ന്നാ​ഥ​പു​രം ച​രു​വി​ള വീ​ട്ടി​ൽ റി​യാ​ദ് (ക​പ്പ​ല​ണ്ടി ,32) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ള​വു​മു​ത​ൽ സൂ​ക്ഷി​ച്ച​തി​ന് ജ​ഹാം​ഗീ​റി​ന്‍റെമ​ക​ൻ ജ​വാ​ദ് (18) അ​ഞ്ചാം പ്ര​തി​യും ഭാ​ര്യ ഷെ​മീ​ന ആ​റാം പ്ര​തി​യു​മാ​ണ്. ജ​വാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു, ഷെ​മീ​ന ഒ​ളി​വി​ലാ​ണ്, ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.