മം​ഗ​ല​പു​രം എ​സ്ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, November 27, 2021 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ൻ സ​ഹാ​യി​ച്ച സം​ഭ​വ​ത്തി​ൽ മം​ഗ​ല​പു​രം എ​സ്ഐ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മം​ഗ​ല​പു​രം എ​സ്ഐ തു​ള​സീ​ധ​ര​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​യാ​യ അ​ന​സി​നെ ക​ണി​യാ​പു​ര​ത്ത് വ​ച്ച് മ​ർ​ദി​ച്ച കേ​സി​ലെ ഗു​ണ്ടാ നേ​താ​വ് മ​സ്താ​ൻ​മു​ക്ക് സ്വ​ദേ​ശി ഫൈ​സ​ലി​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച സം​ഭ​വ​ത്തി​ലാ​ണ് സ​സ്പെ​ൻ​ഷ​ൻ.
ക​ഴി​ഞ്ഞ 21 ന് ​രാ​ത്രി ഭ​ക്ഷ​ണം വാ​ങ്ങാ​ൻ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വാ​വി​നെ ക​ണി​യാ​പു​ര​ത്ത് വ​ച്ച് ഫൈ​സ​ൽ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് യു​വാ​വ് മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യി​രു​ന്നെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന സ്ഥ​ലം ക​ഠി​നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​നെ എ​സ്ഐ മ​ട​ക്കി അ​യ​ച്ചി​രു​ന്നു. ക​ഠി​നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ യു​വാ​വി​നോ​ട് മം​ഗ​ല​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും മം​ഗ​ല​പു​ര​ത്ത് പ​രാ​തി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.
ഇ​തി​നി​ടെ മ​ർ​ദ​ന രം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ യു​വാ​വി​നെ എ​സ്ഐ വി​ളി​ച്ച് വ​രു​ത്തി മൊ​ഴി​യെ​ടു​ത്ത് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യ്ക്കെ​തി​രെ നി​സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഫൈ​സ​ലി​നെ​തി​രെ വാ​റ​ന്‍റ് നി​ല​നി​ൽ​ക്കെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​ൻ എ​സ്ഐ കൂ​ട്ടു​നി​ന്നെ​ന്ന് കാ​ട്ടി യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ർ ഗ​രു​ഡി​ൻ മം​ഗ​ല​പു​രം സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.