ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ ചികിത്സ യാ​ത്ര ഒ​രു​ക്കു​ന്നു
Monday, November 29, 2021 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: നിം​സും കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ചി​കി​ത്സ യാ​ത്ര ഒ​രു​ക്കു​ന്നു. ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള തെ​റാ​പ്പി​ക​ൾ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക​ൾ​ക്കും മാ​ത്ര​മാ​യി കൊ​ല്ല​ത്തു നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര വ​രെ ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ന​ഴ്സിം​ഗ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്, ആ​ർ​സി​സി, നിം​സ് മെ​ഡി​സി​റ്റി എ​ന്നീ ആ​ശൂ​പ​ത്രി​ക​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് സൗ​ജ​ന്യ യാ​ത്ര.​ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ഫ​ല​ക​പ്ര​കാ​ശ​നം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നിം​സ് മെ​ഡി​സി​റ്റി എം​ഡി എം.​എ​സ്.ഫൈ​സ​ൽ​ഖാ​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു . ച​ട​ങ്ങി​ൽ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, കെ ​എ​സ് ആ​ർ ടി ​സി എം​ഡി ബി​ജു പ്ര​ഭാ​ക​ർ, സി. ​കെ. ഹ​രി​കൃ​ഷ്ണ​ൻ, കെ. ​എ​ൽ. രാ​ജേ​ഷ്, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു .