ഓ​യി​ൽ ചോ​ർ​ച്ച; ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു
Tuesday, November 30, 2021 11:05 PM IST
കാ​ട്ടാ​ക്ക​ട : ഓ​യി​ൽ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ല​കു​ന്ന​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു. കാ​ട്ടാ​ക്ക​ട ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​കെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം. അ​ല​കു​ന്നം ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പേ​യാ​ട് സെ​ക്ഷ​ൻ പ​രി​ധി​യി​ലെ ട്രാ​ൻ​സ്ഫോ​മ​റി​ലാ​ണ് തീ​പി​ടി​ച്ച​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​മി​ത ചൂ​ട് ത​ണു​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന ഓ​യി​ൽ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ത് അ​നു​ബ​ന്ധ കേ​ബി​ളു​ക​ളി​ലും ച​പ്പു​ച​വ​റു​ക​ളി​ലും പ​ട​ർ​ന്ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​കാ​ട്ടാ​ക്ക​ട ഫ​യ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​നി​ൽ, ദി​നു​മോ​ൻ, വി​നീ​ത്, ശ്രീ​ക്കു​ട്ട​ൻ, അ​ല​ക്സാ​ണ്ട​ർ, സ​ജീ​വ് രാ​ജ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ബി​നി​ൽ, വി​നോ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് തീ ​കെ​ടു​ത്തി​യ​ത്.