അ​ട​യ്ക്ക സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഓ​ർ​മ​യാ​കു​ന്നു
Sunday, January 16, 2022 11:52 PM IST
നെ​ടു​മ​ങ്ങാ​ട്: അ​ട​യ്ക്ക​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ നൂ​റ് ക​ണ​ക്കി​ന് അ​ട​യ്ക്ക സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് (പാ​ക്കു​പു​ര) താ​ഴു വീ​ണു. ഒ​രു കാ​ല​ത്ത് ആ​ളും ആ​ര​വു​മാ​യി നി​ന്ന പാ​ക്കു​പു​ര​ക​ൾ പ​ല​യി​ട​ത്തും വി​സ്മൃ​തി​യി​ലാ​യി. അ​വ​ശേ​ഷി​ക്കു​ന്ന​വ​ക്ക് ഏ​തു നി​മി​ഷ​വും പൂ​ട്ടു​വീ​ഴാ​വു​ന്ന സ്ഥി​തി​യാ​ണ്. സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടു​ന്ന​തോ​ടെ മ​റ്റൊ​രു പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​കൂ​ടി​യാ​ണ് മ​ൺ മ​റ​യു​ന്ന​ത്.​ഒ​രു​കാ​ല​ത്ത് പ​റ​മ്പി​ലും പാ​ട​വ​ര​മ്പ​ത്തും നി​ര​നി​ര​യാ​യി നി​ന്ന ക​വു​ങ്ങു​ക​ൾ ഇ​ന്നു നാ​മ​മാ​ത്ര​മാ​യേ കാ​ണാ​നു​ള്ളു. തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ അ​ട​യ്ക​വി​പ​ണി നി​യ​ന്ത്രി​ച്ചി​രു​ന്ന​തി​ൽ നെ​ടു​മ​ങ്ങാ​ടി​ന് വ​ൻ​പ്രാ​ധാ​ന്യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. നെ​ടു​മ​ങ്ങാ​ട്,പെ​രി​ങ്ങ​മ്മ​ല, ന​ന്ദി​യോ​ട്, വി​തു​ര, കാ​ട്ടാ​ക്ക​ട, കോ​ട്ടൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന ച​ന്ത​ക​ളി​ൽ ആ​ഴ്ച​ക​ളി​ൽ ലോ​ഡു​ക​ണ​ക്കി​ന് അ​ട​യ്ക്ക എ​ത്തി​യി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. അ​ട​യ്ക്ക​യു​ടെ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പാ​ക്കു പു​ര​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്. അ​തോ​ടെ ഇ​തി​നെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന ആ​യി​ര​ങ്ങ​ളു​ടെ തൊ​ഴി​ലും ന​ഷ്ട​മാ​യി. കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യു​ൾ​പ്പെ​ടു​ന്ന നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലും പ​രി​സ​ര​ങ്ങ​ളി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും​നൂ​റ് ക​ണ​ക്കി​ന് അ​ട​യ്ക്ക സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്..​അ​ട​യ്ക്ക പൊ​ളി​ക്കു​ന്ന​തി​നും ഉ​ണ​ക്കു​ന്ന​തി​നും വൈ​ദ​ഗ്ദ്യം നേ​ടി​യ നൂ​റ്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ണ് ഇ​വ അ​ട​ച്ചു പൂ​ട്ടി​യേ​താ​ടെ താ​റു​മാ​റാ​യ​ത്. അ​ട​യ്ക്ക​യു​ടെ​വ​ര​വ് നി​ല​ച്ച​തോ​ടെ അ​ട​യ്ക്കാ സം​ഭ​ര​ണ​ത്തി​നാ​യി നെ​ടു​മ​ങ്ങാ​ട്ട് ആ​രം​ഭി​ച്ച കാം​പ്കോ​യു​ടെ​പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു.