സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ മാ​തൃ​ഗൃ​ഹം ഏ​റ്റെ​ടു​ക്കാ​ന്‍ സാം​സ്കാ​രി​ക വ​കു​പ്പി​ന് നി​വേ​ദ​നം ന​ല്‍​കി
Sunday, January 16, 2022 11:55 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​രം​ഗ​മു​ക​ളി​ലെ മാ​തൃ​ഗൃ​ഹം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സാം​സ്കാ​രി​ക വ​കു​പ്പി​ന് നി​വേ​ദ​നം ന​ല്‍​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് വി.​പി. സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.​പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി മൂ​ന്നു കോ​ടി 23 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പോ​ങ്ങി​ല്‍ കു​ടി​വെ​ള്ളം ശു​ദ്ധീ​ക​ര​ണ​ത്തി​ന് 63 സെ​ന്‍റ് ഭൂ​മി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്കു വി​ട്ടു​ന​ല്‍​കി. നി​ലാ​വ് പ​ദ്ധ​തി പ്ര​കാ​രം 17 വാ​ര്‍​ഡു​ക​ളി​ലു​മാ​യി 1,450 എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ട്ട​ക്കു​ടി​ക്കു​ളം ന​വീ​ക​രി​ക്കു​ന്ന​തി​നും ക​മു​കി​ന്‍​കോ​ട് മു​ത​ല്‍ വെ​ണ്‍​പ​ക​ല്‍ വ​രെ കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നും തു​ക അ​നു​വ​ദി​ച്ചു. വെ​ണ്‍​പ​ക​ല്‍ സി​എ​ച്ച്സി​യു​ടെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​താ​യും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.


കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ എ​ല്ലാ ക​ണ​ക്കു​ക​ളും കൃ​ത്യ​മാ​യി പ​ഞ്ചാ​യ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും വി.​പി. സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.